Background Music

Saturday 10 March 2012

മുനി ചര പഞ്ചകം


1911 നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ ഏഴുതിയതാണീ കൃതിയെന്ന് കരുതപ്പെടുന്നു.

ഭുജ: കിമു പധാനതാം കിമു ന കുംഭീനി മഞ്ചതാം
വ്രജേത് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലേഭാഗ്യമത്യസ്നുതോ

മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര യ ടന്‍ ക്വചന സംസ്ഥിതോഽപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമേനഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം

അയാചിതമലിപ്സയാ നിയതിദത്തമന്നം  മുനി-
സ്ത നോ: സ്ഥിതയ    അന്വദന്‍   പഥി ശയാനേകാഽവ്യാകുലഃ
സദാത്മഭൃഗനശ്വരം  സ്വപരമാത്മനോൈരക്യതഃ
സ്ഫുരന്‍ നിരുപമം പദം നിജമുൈപതി സച്ചിത് സുഖം

അസത്സദിതി വാദേതാ ബഹിര ചിന്ത്യ മഗ്രഹ്യാമ-
ണ്വഖര്‍ വമമലം പരം  സ്തിമിതനിമ്നമത്യുന്നം
പരാങ്ങ്മുഖ ഇതസ്തതഃ പരിസേമതി തുരയം പദം
മുനി സ്സദസേതാര്‍ദ്വയാദുപരിഗരന്തുമഭ്യുദ്യതഃ

സ്വവേസ്മനി വനേ തഥാ പുളിന ഭ്രമിഷു  പ്രാന്താരേ
ക്വ വാ വസതു  യോഗിനോ  വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മ, ദൃഷ്ട്യാഖിലം
നിരീക്ഷ്യ  രമേത മുനിര്‍  നിരുപമേ  പരബ്രഹ്മണി 

Saturday 1 October 2011

ചിജ്ജഡചിന്തനം

ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.


 

ഒരുകോടി ദിവാകരരൊത്തുയരും-

പടി പാരൊടു നീരനലാദികളും

കെടുമാറു കിളര്ന്നു വരുന്നൊരു നിന്

വടിവെന്നുമിരുന്നു വിളങ്ങിടണം.       1

 

ഇടണേയിരുകണ്മുനയെന്നിലതി-

ന്നടിയന്നഭിലാഷമുമാപതിയേ!

ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-

ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2

 

നിലമോടു നെരുപ്പു നിരന്നൊഴുകും

ജലമാശുഗനംബരമഞ്ചിലുമേ

അലയാതെയടിക്കടി നല്കുക നിന്

നിലയിന്നിതുതന്നെ നമുക്കു മതി.       3

 

മതി തൊട്ടു മണം മുതലഞ്ചുമുണര്‍-

ന്നരുളോളവുമുള്ളതു ചിന്മയമാം

ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-

മിതു രണ്ടിലുമായമരുന്നഖിലം.       4

 

അഖിലര്ക്കുമതിങ്ങനെ തന്നെ മതം

സുഖസാദ്ധ്യമിതെന്നു ശുകാദികളും

പകരുന്നു പരമ്പരയായ് പലതും

ഭഗവാനുടെ മായയഹോ! വലുതേ.       5

 

വലുതും ചെറുതും നടുമദ്ധ്യവുമാ-

യലയറ്റുയരുന്ന ചിദംബരമേ!

മലമായയിലാണു മയങ്ങി മനം

നില വിട്ടു നിവര്ന്നലയാതരുളേ.       6

 

അരുളേ, തിരുമേനിയണഞ്ഞിടുമീ-

യിരുളേ, വെളിയേ,യിടയേ, പൊതുവേ,

കരളേ, കരളിങ്കലിരിക്കുമരും-

പൊരുളേ, പുരി മൂന്നുമെരിച്ചവനേ!       7

 

എരികയ്യതിലേന്തിയിറങ്ങിവരും

തിരുമേനി ചിദംബരമെന്നരുളും

പുരി തന്നിലിരുന്നു പുരം പൊരിചെയ്-

തരുളുന്നതു തന്നെയൊരദ്ഭുതമാം.       8

 

പുതുമാങ്കനി പുത്തമൃതേ, ഗുളമേ,

മധുവേ, മധുരക്കനിയേ, രസമേ,

വിധിമാധവരാദി തിരഞ്ഞിടുമെന്

പതിയേ, പദപങ്കജമേ, ഗതിയേ!       9

 

ഗതി നീയടിയന്നു ഗജത്തെയുരി-

ച്ചതുകൊണ്ടുട ചാര്ത്തിയ ചിന്മയമേ,

ചതിചെയ്യുമിരുട്ടൊരു ജാതി വിടു-

ന്നതിനിന്നടിയന്നരുളേകണമേ!       10

 

ശ്രീകൃഷ്ണദര്‍ശനം

ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും

സത്തില്തിരോഭൂതമായ്

പിയൂഷധ്വനി ലീനമായ്ച്ചുഴലവും

ശോഭിച്ചു ദീപപ്രഭ

മായാമൂടുപടം തുറന്നു മണിരംഗത്തില്

പ്രകാശിക്കുമ-

ക്കായാവിന്മലര്മേനി കൗസ്തുഭമണി

ഗ്രീവന്റെ ദിവ്യോത്സവം.

 

വിഷ്ണ്വഷ്ടകം

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്ന്ന ഉപജാതിവൃത്തത്തില് രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.


 

വിഷ്ണും വിശാലാരുണപദ്മനേത്രം

വിഭാന്തമീശാംബുജയോനിപൂജിതം

സനാതനം സന്മതിശോധിതം പരം

പുമാംസമാദ്യം സതതം പ്രപദ്യേ.       1

 

കല്യാണദം കാമഫലപ്രദായകം

കാരുണ്യരൂപം കലികല്മഷഘ്നം

കലാനിധിം കാമതനൂജമാദ്യം

നമാമി ലക്ഷ്മീശമഹം മഹാന്തം.       2

 

പീതാംബരം ഭൃംഗനിഭം പിതാമഹ-

പ്രമുഖ്യവന്ദ്യം ജഗദാദിദേവം

കിരീടകേയൂരമുഖൈഃ പ്രശോഭിതം

ശ്രീകേശവം സന്തതമാനതോസ്മി.       3

 

ഭുജംഗതല്പം ഭുവനൈകനാഥം

പുനഃ പുനഃ സ്വീകൃതകായമാദ്യം

പുരന്ദരാദ്യൈരപി വന്ദിതം സദാ

മുകുന്ദമത്യന്തമനോഹരം ഭജേ.       4

 

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം

ശയാനമാദ്യന്തവിഹീനമവ്യയം

സത്സേവിതം സാരസനാഭമുച്ചൈര്‍-

വിഘോഷിതം കേശിനിഷൂദനം ഭജേ.       5

 

ഭക്താര്ത്തിഹന്താരമഹര്ന്നിശം തം

മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം

ഭവഘ്നമാധാരമഹാശ്രയം പരം

പരാപരം പങ്കജലോചനം ഭജേ.       6

 

നാരായണം ദാനവകാനനാനലം

നതപ്രിയം നാമവിഹീനമവ്യയം

ഹര്ത്തും ഭുവോ ഭാരമനന്തവിഗ്രഹം

സ്വസ്വീകൃതക്ഷ്മാവരമീഡിതോസ്മി.       7

 

നമോസ്തു തേ നാഥ! വരപ്രദായിന്‍,

നമോസ്തു തേ കേശവ! കിങ്കരോസ്മി

നമോസ്തു തേ നാരദപൂജിതാംഘ്രേ

നമോ നമസ്ത്വച്ചരണം പ്രപദ്യേ.       8

ഫലശ്രുതിഃ

വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ

സര്വപാപവിനിര്മുക്തോ വിഷ്ണുലോകം ഗച്ഛതി.

 

ശ്രീവാസുദേവാഷ്ടകം

വൃത്തം: വസന്തതിലകം. അനുപ്രാസസുരഭിലവും സാന്ദ്രവുമായ രചന.


ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-

കൗമോദകീഭയനിവാരണചക്രപാണേ,

ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       1

 

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,

ഗോപീജനാംഗകമനീയനിജാംഗസംഗ,

ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       2

 

നീലാളികേശ, പരിഭൂഷിതബര്ഹിബര്,

കാളാംബുദദ്യുതികളായകളേബരാഭ,

വീര, സ്വഭക്തജനവത്സല, നീരജാക്ഷ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       3

 

ആനന്ദരൂപ, ജനകാനകപൂര്വദുന്ദു-

ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,

മാനാപമാനസമമാനസരാജഹംസ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       4

 

മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,

കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,

സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       5

 

കംസാസുരദ്വിരദകേസരിവീര, ഘോര-

വൈരാകരാമയവിരോധകരാജ, ശൗരേ,

ഹംസാദിരമ്യസരസീരുഹപാദമൂല,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       6

 

സംസാരസങ്കടവിശങ്കടകങ്കടായ

സര്വാര്ത്ഥദായ സദയായ സനാതനായ

സച്ചിന്മയായ ഭവതേ സതതം നമോസ്തു

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       7

 

ഭക്തപ്രിയായ ഭവശോകവിനാശനായ

മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ

നക്തംദിവം ഭഗവതേ നദിരസ്മദീയാ

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       8

 

ദൈവദശകം

ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്ക്കുവേണ്ടി ഗുരു എഴുതിയ ലളിതവും എന്നാല് ഗഹനവുമായ സ്തോത്രം.


ദൈവമേ! കാത്തുകൊള്കങ്ങു

കൈവിടാതിങ്ങു ഞങ്ങളെ;

നാവികന്നീ, ഭവാബ്ധിക്കൊ‌-

രാവിവന്തോണി നിന്പദം.       1

 

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്പന്ദമാകണം.       2

 

അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്ക്കു തമ്പുരാന്‍.       3

 

ആഴിയും തിരയും കാറ്റു-

മാഴവുംപോലെ ഞങ്ങളും

മായയും നിന്മഹിമയും

നീയുമെന്നുള്ളിലാകണം.       4

 

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ, സൃഷ്ടി-

ക്കുള്ള സാമഗ്രിയായതും.       5

 

നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി -

സ്സായുജ്യം നല്കുമാര്യനും.       6

 

നീ സത്യം ജ്ഞാനമാനന്ദം

നീതന്നെ വര്ത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്ക്കില്നീ.       7

 

അകവും പുറവും തിങ്ങും

മഹിമാവാര്ന്ന നിന്പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

ഭഗവാനേ, ജയിക്കുക.       8

 

ജയിക്കുക മഹാദേവ,

ദീനാവനപരായണാ,

ജയിക്കുക ചിദാനന്ദ,

ദയാസിന്ധോ ജയിക്കുക.       9

 

ആഴമേറും നിന്മഹസ്സാ-

മാഴിയില്ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം.       10

 

 

വിനായകാഷ്ടകം

വൃത്തം:ഭുജങ്ഗപ്രയാതം. ശങ്കരാചാര്യരുടെ ശിവഭുജങ്ഗപ്രയാതവുമായും ബൃഹത്സ്തോത്രരത്നാകരത്തിലെ ശ്രീഹരിസ്തോത്രവുമായും പദവിന്യാസത്തില് സാദൃശ്യമുണ്ട്. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും സ്തോത്രത്തിലെവിടെയും വിനായകപദം ഉപയോഗിച്ചിട്ടില്ല.


നമദ്ദേവവൃന്ദം ലസദ്വേദകന്ദം

ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം

ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം

ജടാഹീന്ദ്രകുന്ദം ഭജേഭീഷ്ടസന്ദം.       1

 

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം

സദാനന്ദമാത്രം മഹാഭക്തമിത്രം

ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം

സമസ്താര്ത്തിദാത്രം ഭജേ ശക്തിപുത്രം.       2

 

ഗളദ്ദാനമാലം ചലദ്ഭോഗിമാലം

ഗളാംഭോദകാലം സദാ ദാനശീലം

സുരാരാതികാലം മഹേശാത്മബാലം

ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.       3

 

ഉരസ്താരഹാരം ശരച്ചന്ദ്രഹീരം

സുരശ്രീവിചാരം ഹൃതാര്ത്താരിഭാരം

കടേ ദാനപൂരം ജടാഭോഗിപൂരം

കലാബിന്ദുതാരം ഭജേ ശൈവവീരം.       4

 

കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം

ചലസ്സാരസാക്ഷം പരാശക്തിപക്ഷം

ശ്രിതാമര്ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം

പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.       5

 

സദാശം സുരേശം സദാ പാതുമീശം

നിദാനോദ്ഭവം ശാങ്കരപ്രമകോശം

ധൃതശ്രീനിശേശം ലസദ്ദന്തകോശം

ചലച്ഛൂലപാശം ഭജേ കൃത്തപാശം.       6