വൃത്തം:ഭുജങ്ഗപ്രയാതം. ശങ്കരാചാര്യരുടെ ശിവഭുജങ്ഗപ്രയാതവുമായും ബൃഹത്സ്തോത്രരത്നാകരത്തിലെ ശ്രീഹരിസ്തോത്രവുമായും പദവിന്യാസത്തില് സാദൃശ്യമുണ്ട്. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും സ്തോത്രത്തിലെവിടെയും വിനായകപദം ഉപയോഗിച്ചിട്ടില്ല. |
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേऽഭീഷ്ടസന്ദം. 1
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താര്ത്തിദാത്രം ഭജേ ശക്തിപുത്രം. 2
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 3
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം. 4
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമര്ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 5
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം. 6
No comments:
Post a Comment