Background Music

Saturday, 1 October 2011

ചിജ്ജഡചിന്തനം

ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.


 

ഒരുകോടി ദിവാകരരൊത്തുയരും-

പടി പാരൊടു നീരനലാദികളും

കെടുമാറു കിളര്ന്നു വരുന്നൊരു നിന്

വടിവെന്നുമിരുന്നു വിളങ്ങിടണം.       1

 

ഇടണേയിരുകണ്മുനയെന്നിലതി-

ന്നടിയന്നഭിലാഷമുമാപതിയേ!

ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-

ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2

 

നിലമോടു നെരുപ്പു നിരന്നൊഴുകും

ജലമാശുഗനംബരമഞ്ചിലുമേ

അലയാതെയടിക്കടി നല്കുക നിന്

നിലയിന്നിതുതന്നെ നമുക്കു മതി.       3

 

മതി തൊട്ടു മണം മുതലഞ്ചുമുണര്‍-

ന്നരുളോളവുമുള്ളതു ചിന്മയമാം

ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-

മിതു രണ്ടിലുമായമരുന്നഖിലം.       4

 

അഖിലര്ക്കുമതിങ്ങനെ തന്നെ മതം

സുഖസാദ്ധ്യമിതെന്നു ശുകാദികളും

പകരുന്നു പരമ്പരയായ് പലതും

ഭഗവാനുടെ മായയഹോ! വലുതേ.       5

 

വലുതും ചെറുതും നടുമദ്ധ്യവുമാ-

യലയറ്റുയരുന്ന ചിദംബരമേ!

മലമായയിലാണു മയങ്ങി മനം

നില വിട്ടു നിവര്ന്നലയാതരുളേ.       6

 

അരുളേ, തിരുമേനിയണഞ്ഞിടുമീ-

യിരുളേ, വെളിയേ,യിടയേ, പൊതുവേ,

കരളേ, കരളിങ്കലിരിക്കുമരും-

പൊരുളേ, പുരി മൂന്നുമെരിച്ചവനേ!       7

 

എരികയ്യതിലേന്തിയിറങ്ങിവരും

തിരുമേനി ചിദംബരമെന്നരുളും

പുരി തന്നിലിരുന്നു പുരം പൊരിചെയ്-

തരുളുന്നതു തന്നെയൊരദ്ഭുതമാം.       8

 

പുതുമാങ്കനി പുത്തമൃതേ, ഗുളമേ,

മധുവേ, മധുരക്കനിയേ, രസമേ,

വിധിമാധവരാദി തിരഞ്ഞിടുമെന്

പതിയേ, പദപങ്കജമേ, ഗതിയേ!       9

 

ഗതി നീയടിയന്നു ഗജത്തെയുരി-

ച്ചതുകൊണ്ടുട ചാര്ത്തിയ ചിന്മയമേ,

ചതിചെയ്യുമിരുട്ടൊരു ജാതി വിടു-

ന്നതിനിന്നടിയന്നരുളേകണമേ!       10

 

ശ്രീകൃഷ്ണദര്‍ശനം

ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും

സത്തില്തിരോഭൂതമായ്

പിയൂഷധ്വനി ലീനമായ്ച്ചുഴലവും

ശോഭിച്ചു ദീപപ്രഭ

മായാമൂടുപടം തുറന്നു മണിരംഗത്തില്

പ്രകാശിക്കുമ-

ക്കായാവിന്മലര്മേനി കൗസ്തുഭമണി

ഗ്രീവന്റെ ദിവ്യോത്സവം.

 

വിഷ്ണ്വഷ്ടകം

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലര്ന്ന ഉപജാതിവൃത്തത്തില് രചിച്ച അനുപ്രാസമനോഹരമായ സ്തോത്രം.


 

വിഷ്ണും വിശാലാരുണപദ്മനേത്രം

വിഭാന്തമീശാംബുജയോനിപൂജിതം

സനാതനം സന്മതിശോധിതം പരം

പുമാംസമാദ്യം സതതം പ്രപദ്യേ.       1

 

കല്യാണദം കാമഫലപ്രദായകം

കാരുണ്യരൂപം കലികല്മഷഘ്നം

കലാനിധിം കാമതനൂജമാദ്യം

നമാമി ലക്ഷ്മീശമഹം മഹാന്തം.       2

 

പീതാംബരം ഭൃംഗനിഭം പിതാമഹ-

പ്രമുഖ്യവന്ദ്യം ജഗദാദിദേവം

കിരീടകേയൂരമുഖൈഃ പ്രശോഭിതം

ശ്രീകേശവം സന്തതമാനതോസ്മി.       3

 

ഭുജംഗതല്പം ഭുവനൈകനാഥം

പുനഃ പുനഃ സ്വീകൃതകായമാദ്യം

പുരന്ദരാദ്യൈരപി വന്ദിതം സദാ

മുകുന്ദമത്യന്തമനോഹരം ഭജേ.       4

 

ക്ഷീരാംബുരാശേരഭിതഃ സ്ഫുരന്തം

ശയാനമാദ്യന്തവിഹീനമവ്യയം

സത്സേവിതം സാരസനാഭമുച്ചൈര്‍-

വിഘോഷിതം കേശിനിഷൂദനം ഭജേ.       5

 

ഭക്താര്ത്തിഹന്താരമഹര്ന്നിശം തം

മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം

ഭവഘ്നമാധാരമഹാശ്രയം പരം

പരാപരം പങ്കജലോചനം ഭജേ.       6

 

നാരായണം ദാനവകാനനാനലം

നതപ്രിയം നാമവിഹീനമവ്യയം

ഹര്ത്തും ഭുവോ ഭാരമനന്തവിഗ്രഹം

സ്വസ്വീകൃതക്ഷ്മാവരമീഡിതോസ്മി.       7

 

നമോസ്തു തേ നാഥ! വരപ്രദായിന്‍,

നമോസ്തു തേ കേശവ! കിങ്കരോസ്മി

നമോസ്തു തേ നാരദപൂജിതാംഘ്രേ

നമോ നമസ്ത്വച്ചരണം പ്രപദ്യേ.       8

ഫലശ്രുതിഃ

വിഷ്ണ്വഷ്ടകമിദം പുണ്യം യഃ പഠേദ് ഭക്തിതോ നരഃ

സര്വപാപവിനിര്മുക്തോ വിഷ്ണുലോകം ഗച്ഛതി.

 

ശ്രീവാസുദേവാഷ്ടകം

വൃത്തം: വസന്തതിലകം. അനുപ്രാസസുരഭിലവും സാന്ദ്രവുമായ രചന.


ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-

കൗമോദകീഭയനിവാരണചക്രപാണേ,

ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       1

 

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,

ഗോപീജനാംഗകമനീയനിജാംഗസംഗ,

ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       2

 

നീലാളികേശ, പരിഭൂഷിതബര്ഹിബര്,

കാളാംബുദദ്യുതികളായകളേബരാഭ,

വീര, സ്വഭക്തജനവത്സല, നീരജാക്ഷ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       3

 

ആനന്ദരൂപ, ജനകാനകപൂര്വദുന്ദു-

ഭ്യാനന്ദസാഗര, സുധാകരസൗകുമാര്യ,

മാനാപമാനസമമാനസരാജഹംസ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       4

 

മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,

കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,

സഞ്ജീവനൗഷധ, സുധാമയ, സാധുരമ്യ,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       5

 

കംസാസുരദ്വിരദകേസരിവീര, ഘോര-

വൈരാകരാമയവിരോധകരാജ, ശൗരേ,

ഹംസാദിരമ്യസരസീരുഹപാദമൂല,

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       6

 

സംസാരസങ്കടവിശങ്കടകങ്കടായ

സര്വാര്ത്ഥദായ സദയായ സനാതനായ

സച്ചിന്മയായ ഭവതേ സതതം നമോസ്തു

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       7

 

ഭക്തപ്രിയായ ഭവശോകവിനാശനായ

മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ

നക്തംദിവം ഭഗവതേ നദിരസ്മദീയാ

ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.       8

 

ദൈവദശകം

ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്ക്കുവേണ്ടി ഗുരു എഴുതിയ ലളിതവും എന്നാല് ഗഹനവുമായ സ്തോത്രം.


ദൈവമേ! കാത്തുകൊള്കങ്ങു

കൈവിടാതിങ്ങു ഞങ്ങളെ;

നാവികന്നീ, ഭവാബ്ധിക്കൊ‌-

രാവിവന്തോണി നിന്പദം.       1

 

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്പന്ദമാകണം.       2

 

അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്ക്കു തമ്പുരാന്‍.       3

 

ആഴിയും തിരയും കാറ്റു-

മാഴവുംപോലെ ഞങ്ങളും

മായയും നിന്മഹിമയും

നീയുമെന്നുള്ളിലാകണം.       4

 

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ, സൃഷ്ടി-

ക്കുള്ള സാമഗ്രിയായതും.       5

 

നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി -

സ്സായുജ്യം നല്കുമാര്യനും.       6

 

നീ സത്യം ജ്ഞാനമാനന്ദം

നീതന്നെ വര്ത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്ക്കില്നീ.       7

 

അകവും പുറവും തിങ്ങും

മഹിമാവാര്ന്ന നിന്പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു

ഭഗവാനേ, ജയിക്കുക.       8

 

ജയിക്കുക മഹാദേവ,

ദീനാവനപരായണാ,

ജയിക്കുക ചിദാനന്ദ,

ദയാസിന്ധോ ജയിക്കുക.       9

 

ആഴമേറും നിന്മഹസ്സാ-

മാഴിയില്ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം.       10

 

 

വിനായകാഷ്ടകം

വൃത്തം:ഭുജങ്ഗപ്രയാതം. ശങ്കരാചാര്യരുടെ ശിവഭുജങ്ഗപ്രയാതവുമായും ബൃഹത്സ്തോത്രരത്നാകരത്തിലെ ശ്രീഹരിസ്തോത്രവുമായും പദവിന്യാസത്തില് സാദൃശ്യമുണ്ട്. വിനായകാഷ്ടകം എന്നാണ് പേരെങ്കിലും സ്തോത്രത്തിലെവിടെയും വിനായകപദം ഉപയോഗിച്ചിട്ടില്ല.


നമദ്ദേവവൃന്ദം ലസദ്വേദകന്ദം

ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം

ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം

ജടാഹീന്ദ്രകുന്ദം ഭജേഭീഷ്ടസന്ദം.       1

 

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം

സദാനന്ദമാത്രം മഹാഭക്തമിത്രം

ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം

സമസ്താര്ത്തിദാത്രം ഭജേ ശക്തിപുത്രം.       2

 

ഗളദ്ദാനമാലം ചലദ്ഭോഗിമാലം

ഗളാംഭോദകാലം സദാ ദാനശീലം

സുരാരാതികാലം മഹേശാത്മബാലം

ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.       3

 

ഉരസ്താരഹാരം ശരച്ചന്ദ്രഹീരം

സുരശ്രീവിചാരം ഹൃതാര്ത്താരിഭാരം

കടേ ദാനപൂരം ജടാഭോഗിപൂരം

കലാബിന്ദുതാരം ഭജേ ശൈവവീരം.       4

 

കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം

ചലസ്സാരസാക്ഷം പരാശക്തിപക്ഷം

ശ്രിതാമര്ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം

പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.       5

 

സദാശം സുരേശം സദാ പാതുമീശം

നിദാനോദ്ഭവം ശാങ്കരപ്രമകോശം

ധൃതശ്രീനിശേശം ലസദ്ദന്തകോശം

ചലച്ഛൂലപാശം ഭജേ കൃത്തപാശം.       6